കണ്ണൂര്‍: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍ വൈസേഴ്സ് അസോസിയേഷന് (സിഡബ്ല്യുഎസ്എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന കമ്മറ്റിയംഗം എ.പ്രേമന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ ഫെബ്രുവരി ഒന്നിന് മാഹിയില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് മാഹി പാലത്തിനടുത്ത് വെച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞലവി പൂക്കാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പതോളം സ്വീകരണ കേന്ദ്രങ്ങളില്‍ കൂടി സഞ്ചരിച്ച് രണ്ടിന് വൈകിട്ട് കൂത്തുപറമ്പ് മാറോളി ഘട്ടില്‍ സമാപിക്കും.
സിഡബ്ല്യുഎസ്എ സംസ്ഥാന കമ്മറ്റിയംഗം എ.വേണുഗോപാല്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ ഒന്നിന് രാവിലെ കാലിക്കടവ് ആണൂര്‍ പാലത്തിന് സമീപത്ത് നിന്നാരംഭിക്കും. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പതോളം സ്വീകരണ കേന്ദ്രങ്ങളില്‍ കൂടി സഞ്ചരിച്ച് രണ്ടിന് വൈകിട്ട് ആറിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.പ്രേമന്, എ.വേണുഗോപാല്‍, ടി.ദിനേശന്, കെ.രഞ്ചിത്ത്, എം.പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: