കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്

Wednesday 31 January 2018 2:00 am IST
ചങ്ങനാശ്ശരി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തിന് പെന്‍ഷന്‍കാര്‍ ആരംഭിച്ച റിലേ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്.

 

ചങ്ങനാശ്ശരി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തിന് പെന്‍ഷന്‍കാര്‍ ആരംഭിച്ച റിലേ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്. 

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നൂറ് കണക്കിന് ജീവനക്കാരാണ് എത്തിയത്. യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, ജില്ലാ കമ്മറ്റിയംഗം പി.ജി ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. 

തിങ്കളാഴ്ച ആരംഭിച്ച സമരം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എച്ച് ഹനീഫകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.സോമരാജന്‍ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജെ.ചാക്കോ, പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ.റ്റി പൊന്നന്‍, ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, സംസ്ഥാന കമ്മറ്റിയംഗം കെ.കെ ശിവന്‍, തോമസ് റ്റി.മാറാട്ടുകുളം, കെഎസ്എസ്പിയു നേതാവ് ശോഭനകുമാരി എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.