സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് ഒന്ന് മുതല്‍

Tuesday 30 January 2018 10:24 pm IST

 

കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സിലേക്കും 2018-19 അധ്യയന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ സോണല്‍തല തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്ന് മുതല്‍ ഒമ്പത് വരെ നടക്കും. 

സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, റസ്‌ലിംഗ്, തയ്ക്വണ്ടോ, ആര്‍ച്ചറി, നെറ്റ്‌ബോള്‍, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിംഗ്(കോളേജ് മാത്രം), സോഫ്റ്റ്‌ബോള്‍(കോളേജ് മാത്രം), എന്നീ ഇനങ്ങള്‍ക്കാണ് സോണല്‍ സെലക്ഷന്‍. ഫെബ്രുവരി ഒന്ന് - കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കുട്ടികള്‍ക്ക്. 2 ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ട് - കോഴിക്കോട്, വയനാട്്. 3 ന് പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ട് - മലപ്പുറം, പാലക്കാട്. 5 ന് തൃശ്ശൂര്‍ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം - എറണാകുളം, തൃശ്ശൂര്‍. 6 ന് കോട്ടയം നെഹ്‌റു സ്റ്റേഡിയം - കോട്ടയം, ഇടുക്കി, ആലപ്പുഴ. 7 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം - പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. 9 ന് - ആലപ്പുഴ എസ് ഡി വി എച്ച് എസ് എസ് - വാട്ടര്‍ സ്‌പോര്‍ട്‌സ് മാത്രം. കനോയിംഗ് & കയാക്കിംഗ്, റോവിംഗ് കായിക ഇനങ്ങളില്‍ ആലപ്പുഴയില്‍ സോണല്‍ സെലക്ഷന്‍ നടത്തും.

 സ്‌കൂള്‍ ഹോസ്റ്റലിലേക്ക് കായിക താരങ്ങള്‍ക്ക് 7, 8 ക്ലാസുകളിലേക്കാണ് പ്രവേശനം. (ഇപ്പോള്‍ 6, 7 ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം). സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയല്‍, സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് 7, 8, 9 ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. സ്‌കൂളില്‍ നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യ മത്സരം). ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക്. ദേശീയ മത്സരത്തില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം. ശാരീരിക ക്ഷമത പരിശോധിക്കും. സ്‌കൂളില്‍ നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സോണല്‍ സെലക്ഷന്‍ നടക്കുന്ന സെന്ററുകളില്‍ രാവിലെ 6.30 ന് തന്നെ സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌കൂളില്‍ നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.