കുഷ്ഠരോഗ ബോധവല്‍ക്കരണ കാമ്പയിന്‍

Tuesday 30 January 2018 10:25 pm IST

 

കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന ദേശീയ കുഷ്ഠരോഗ വിരുദ്ധ പക്ഷാചരണത്തിന്റെ ഭാഗമായുള്ള സ്പര്‍ശ്-കുഷ്ഠരോഗ ബോധവല്‍ക്കരണ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഗവ: വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ഇന്ദിര പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഗവ:വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കുഷ്ഠരോഗ ബോധവല്‍ക്കരണ ലഘുനാടകം അരങ്ങേറി. കുഷ്ഠരോഗ ബോധവല്‍ക്കരണ പ്രദര്‍ശനവും നടന്നു.

പക്ഷാചരണത്തോടനുബന്ധിച്ച് ഇന്ന് തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ പാവനാടകവും ഫെബ്രുവരി 5 ന് കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ഫഌഷ് മോബും സംഘടിപ്പിക്കും. ഫെബ്രുവരി 2 ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും 6 ന് ആറളം ഫാമിലും 7 ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും ചര്‍മ്മരോഗ പരിശോധന ക്യാമ്പ് നടത്തും. 8 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ 8 ജില്ലാ തല ആരോഗ്യ പ്രശ്‌നോത്തരിയും നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.