അസാധാരണ തിരമാലകള്‍ക്ക് സാധ്യത; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Tuesday 30 January 2018 10:25 pm IST

 

കണ്ണൂര്‍: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ അര്‍ദ്ധരാത്രി 12 മണി മുതല്‍ രാവിലെ 4 മണി വരെയും, രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുമായി അസാധാരണമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന യാനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഈ മുന്നറിയിപ്പ് എല്ലാ മത്സ്യത്തൊഴിലാളികളും പാലിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2732487, 9447141193, 9496007039.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.