ആര്‍മിയോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം: മോഹന്‍ലാല്‍

Tuesday 30 January 2018 10:26 pm IST

 

കണ്ണൂര്‍: ആര്‍മിയോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ചലച്ചിത്ര താരവും ലഫ്റ്റനന്റ് കേണലുമായ മോഹന്‍ ലാല്‍. കണ്ണൂര്‍ പ്രസ് ക്ലബ് ജേണലിസ്റ്റ് വോളിയുടെ പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് നടന്ന മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 122 ഇന്‍ഫന്ററി ബറ്റാലിയന്റെ കൂടെ 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യയിലെ തന്നെ മികച്ച ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനാണ് കണ്ണൂരിലേത്. ആര്‍മിയോടൊപ്പം കളിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.