കൊട്ടിയൂര്‍ പീഡനക്കേസ് ഫിബ്രവരി 22 ലേക്ക് മാറ്റി

Tuesday 30 January 2018 10:27 pm IST

 

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസ് തലശ്ശേരി കോടതി ഫിബ്രവരി 22 േലക്ക് മാറ്റി. കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ റിമാന്റ് കാലാവധിയും 22 വരെ ദീര്‍ഘിപ്പിച്ചു. കേസ് പരിഗണിച്ച ഇന്നലെ ഒന്നാം പ്രതിയായ വൈദികനെ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കിയിരുന്നു.മ റ്റു പ്രതികളായ കന്യാസ്ത്രീകളും ഡോക്ടരും ഉള്‍പെടെ ഒമ്പത് കുറ്റാരോപിതരും ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരായി. കൊട്ടിയൂര്‍ പീഡനക്കേസിന്റെ തുടര്‍ നടപടികള്‍ തലശ്ശേരി കോടതിയില്‍ തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൂടി 22 ന് ഹാജരാക്കാന്‍ ജഡ്ജ് പി.എന്‍.വിനോദ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.