ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു

Wednesday 31 January 2018 2:00 am IST
പാലാ: പാലാ സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത് ആശങ്ക പരത്തി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മുണ്ടാപാലത്തുള്ള സബ് സ്റ്റേഷനിലെ കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍ ഫ്‌ളാഷായത്.

 

പാലാ: പാലാ സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത് ആശങ്ക പരത്തി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മുണ്ടാപാലത്തുള്ള സബ് സ്റ്റേഷനിലെ കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍ ഫ്‌ളാഷായത്. ഉറക്കത്തിലായിരുന്ന സമീപവാസികള്‍ വലിയശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. സ്റ്റേഷന്റെ പരിസരത്തൊക്കെ നിരീക്ഷിച്ചെങ്കിലും തുടര്‍ശബ്ദങ്ങളൊന്നും കേള്‍ക്കാത്തതിനാല്‍ പലരും മടങ്ങി. പാലാ- അയര്‍ക്കുന്നം 110 കെവി നം 2 ഫീഡറിലെ മെഷറിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സംവിധാനം നിയന്ത്രിക്കുന്ന കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍ ഫ്‌ളാഷായതാണ് വലിയശബ്ദത്തോടെ പൊട്ടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അത് താത്കാലിക സംവിധാനമാണ്. ഫീഡറിലോ, സബ് സ്റ്റേഷനിലോ വൈദ്യുതി തടസ്സം ഉണ്ടായിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അധികൃതര്‍ പറഞ്ഞു. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.