വീടിന്റെ ചുമരില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ : വീട്ടുകാര്‍ ആശങ്കയില്‍

Tuesday 30 January 2018 10:28 pm IST

 

പാനൂര്‍: വീടിന്റെ ചുമരില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയില്‍. പൂക്കോം കാട്ടി മുക്ക് കണ്ണം വളളി റോഡിലെ കെ.വി മുസ്തഫയുടെ വീട്ടിലെ ചുമരിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചത്. കഴിഞ്ഞ ദിവസം വീട്ടുകാര്‍ വീട് പൂട്ടി കല്യാണത്തിന് പോയി തിരിച്ച് വന്നപ്പോയാണ് കറുത്ത സ്റ്റിക്കര്‍ ചുമരില്‍ പതിച്ചത് കണ്ടത്..

പകല്‍ സമയത്ത് നാടോടി സ്ത്രീകള്‍ വീട്ടില്‍ വന്ന് പരിസരം വീക്ഷിച്ച് പുരുഷന്‍മാരില്ലെന്ന് ഉറപ്പ് വരുത്തി അവര്‍ ഒട്ടിക്കുന്നതാണിതെന്ന് സംശയിക്കുന്നു. രാത്രി സമയത്ത് സ്റ്റിക്കര്‍ പതിച്ച വീടുകളില്‍ മോഷണസംഘം എത്തുമെന്ന ഭയത്തിലാണ് വീട്ടുകാര്‍.

കഴിഞ്ഞ ദിവസം സമാനമായ സംഭവം പയ്യന്നൂരിലും റിപ്പോര്‍ട്ട് ചെയതിരുന്നു. മുസ്തഫ  എന്നയാളുടെ വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ട്. മുസ്തഫ ഗല്‍ഫിലാണ്. ഭാര്യയും മക്കളുമാണ് വീട്ടില്‍ കഴിയുന്നത്. സംഭവമറിഞ്ഞതോടെ നിരവധി പേര്‍ വീട്ടിലെത്തി. 

നാടോടികള്‍ ഈ ഭാഗത്ത് കറങ്ങിയതായി പരിസരവാസികള്‍ പറഞ്ഞു. പന്ന്യന്നൂരില്‍ ഇന്നലെ വീട് കുത്തിതുറന്ന് വീട്ടമ്മയുടെ മാല മോഷണം നടത്തിയിരുന്നു. പരിസരത്തെ നിരവധി വീടുകളിലും മോഷണശ്രമം നടന്നിരുന്നു. സംഭവമറിഞ്ഞ് പാനൂര്‍ പോലീസ് മുസ്തഫയുടെ വീട്ടിലെത്തി. പരിസരവാസികളോട് കാര്യങ്ങള്‍ അന്വേഷിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.