കണ്ണൂര്‍ പുഷ്‌പോത്സവം ഫെബ്രുവരി 2 ന് ആരംഭിക്കും

Tuesday 30 January 2018 10:28 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 49 ാമത് കണ്ണൂര്‍ പുഷ്‌പോത്സവം ഫെബ്രുവരി രണ്ടിന് ആരംഭിക്കും. സിനിമാസീരിയല്‍ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി, എം80 മൂസ തുടങ്ങിയവര്‍ പുഷ്‌പോത്സവ ഉദ്ഘാടന ചടങ്ങിനെത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി തുടങ്ങിയവരും സംബന്ധിക്കും.

15,000 ചതുരശ്ര അടിസ്ഥലത്ത് കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമുള്ള പൂക്കള്‍ ഉപയോഗിച്ച് ദൃശ്യവിസ്മയമൊരുക്കും. മേളയിലേക്ക് ആവശ്യമായ സ്റ്റാളുകള്‍ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫല്‍വര്‍ അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശനം, ഔഷധ സസ്യങ്ങളുടെ ശേഖരം, വാഴവിത്തുകളുടെ വിപണനം, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍, അലങ്കാര മത്സ്യം, വളര്‍ത്തുമൃഗ പ്രദര്‍ശനം, ബോണ്‍സായ് പ്രദര്‍ശനം, പുഷ്പാലങ്കാരം, കാര്‍ഷിക ഉദ്യാനം, ചക്ക വിഭവങ്ങള്‍, ഫുഡ്‌കോര്‍ട്ട്, പായസമേള, സെമിനാറുകള്‍, കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാഷന്‍ഷോ, വിവിധ കലാപരിപാടികള്‍ എ്ന്നിവയും ഇതുമായി ബന്ധപ്പെട്ട് നടക്കും. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.