കൊച്ചി: വിദേശത്ത് ജോലി തേടുന്നവര്ക്കായുളള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ക്യാമ്പ് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അപേക്ഷകര്‍ ഓണ്‍ലൈനായി 117.239.248.250/nor-k-a എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എസ്എസ്എല്‍സി മുതലുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ഉള്‍പ്പെടെ) ഹാജരാക്കണം.
എച്ച്ആര്‍ഡി ചെയ്യാന്‍ രജിസ്ട്രേഷന് ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം. കുവൈറ്റ്, യുഎഇ എംബസികളുടെ അറ്റസ്റ്റേഷന് ചെയ്യാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും യുഎഇ 3750, കുവൈറ്റ് 1250, അപ്പോസ്റ്റില് 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അപേക്ഷകന് പകരം ഒരേ മേല്‍വിലാസത്തിലുള്ള നോമിനിക്ക് തിരിച്ചറിയല്‍ രേഖയുമായി ഹാജരായി അറ്റസ്റ്റേഷന് ചെയ്യാം. വിവരങ്ങള്‍ക്ക്: 0484-2371810, 2371830.
പ്രതികരിക്കാൻ ഇവിടെ എഴുതുക: