കോട്ടയം: കൊച്ചിയില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ തൃപ്രയാര്‍ പാലയ്ക്കല്‍ കല്ലുവെട്ടുകുഴിയില്‍ സജി (46) അപകടനില തരണം ചെയ്തു. എന്നാല്‍ സജിയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്.
കൊച്ചി പത്മ ജംഗ്ഷനിലുള്ള ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍തെന്നി വീഴുകയായിരുന്നു. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന സ്കൂട്ടറിന് മുകളില്‍ വീണതിനു ശേഷമാണ് റോഡിലേക്കു വീണത്. വീഴ്ചയില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന ഇയാള്‍ക്കു ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരുന്നെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആരും തന്നെ തയ്യാറായില്ല.ഈ സമയം അതുവഴിവന്ന അഡ്വ. രഞ്ജിനിയാണ് ചിലരുടെ സഹായത്തോടെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിയുടെ നില അതീവ ഗുരുതരമായതിനാല്‍ അവിടെനിന്നു പുലര്‍ച്ചെ രണ്ടു മണിയോടെ പോലീസ് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ട്രോമാകെയറില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സജിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്.
ഇന്നലെ വാര്‍ഡില്‍ നിന്ന് സജിയെ പുറത്തിറക്കി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി സിടി സ്കാന്‍ ചെയ്തു. ബോധം തിരിച്ചുകിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: