ഈസ്റ്റ് ബംഗാളിന് സമനില

Wednesday 31 January 2018 2:30 am IST

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനോടാണ് ഈസ്റ്റ്ബംഗാള്‍ 2-2 സമനില പാലിച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്ത വമ്പന്മാര്‍ തുല്യത പാലിച്ചത്. 

കളിയുടെ 20-ാം മിനിറ്റില്‍ സുഖ്‌ദേവ് സിങ്ങിലൂടെയാണ് മിനര്‍വ ആദ്യം ലീഡ് നേടിയത്. പിന്നീട് 33-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ചെന്‍ചോ ഗില്‍റ്റ്ഷന്‍ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയില്‍ മിനര്‍വ 2-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ശക്തമായ മുന്നേറ്റങ്ങളിലൂടെ എതിര്‍ പ്രതിരോധത്തെ പിച്ചിച്ചീന്തിയ ഈസ്റ്റ്ബംഗാള്‍ 59-ാം മിനിറ്റില്‍ മലയാളി താരം ജോബി ജസ്റ്റിനിലൂടെ ആദ്യ ഗോള്‍ മടക്കി. യുസ കാറ്റ്‌സുമി എടുത്ത കോര്‍ണര്‍ ജോബി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 89-ാം മിനിറ്റില്‍ കാറ്റ്‌സുമി ഒരുക്കിയ അവസരത്തില്‍ നിന്ന് ബ്രണ്ടന്‍ വാന്‍ലാല്‍റെംഡികയുടെ ഹെഡ്ഡറും മിനര്‍വ വലയില്‍ കയറിയതോടെ കളി സമനിലയില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.