ജേര്‍ണലിസ്റ്റ് വോളി: താരമായി മോഹന്‍ലാല്‍

Wednesday 31 January 2018 2:44 am IST

കണ്ണൂര്‍: മിന്നും സര്‍വുകളുമായി ചലച്ചിത്ര താരം മോഹന്‍ലാലും കണ്ണൂര്‍ ജില്ല പോലീസ് മേധാവി ജി. ശിവവിക്രമും ഏറ്റുമുട്ടിയപ്പോള്‍ ജയം ലാലിനൊപ്പം. കണ്ണൂര്‍ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് വോളി ടൂര്‍ണമെന്റിന്റെ പ്രചാരണോദ്ഘാടനത്തോടനുബന്ധിച്ച് പ്രസ്സ് ക്ലബ് ടീമും ടെറിട്ടോറിയല്‍ ആര്‍മി ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം ആവേശകരമായി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി ടീം ജേതാക്കളായി. 

ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം (ക്യാപ്റ്റന്‍), ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രസ്സ്‌ക്ലബ് ടീം. ആര്‍മി കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ രാജേഷ് കനോജിയ നയിച്ച ആര്‍മി ടീമില്‍ മോഹന്‍ലാല്‍, സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു.

മൂന്നു സെറ്റുകളിലും കളം നിറഞ്ഞു കളിച്ച മോഹന്‍ലാല്‍ പന്ത് തൊട്ടപ്പോഴെല്ലാം ആരവമുയര്‍ന്നു. മോഹന്‍ലാല്‍, കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജേഷ് കനോജിയ, മേജര്‍ രവി, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ജില്ലാ വോളിബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. സനോജും വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുളളവരും പ്രസ്‌ക്ലബിന് വേണ്ടി കളത്തിലിറങ്ങി. അന്താരാഷ്ട്ര റഫറി ഡോ. പി.കെ. ജഗന്നാഥന്‍, ഇ.കെ. രഞ്ജന്‍ എന്നിവരാണ് കളി നിയന്ത്രിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.