ഓറഞ്ച് പാസ്‌പോര്‍ട്ട് പിന്‍വലിച്ചു

Wednesday 31 January 2018 2:51 am IST

ന്യൂദല്‍ഹി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പുറം ചട്ട ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്്. രണ്ട് തരത്തിലുള്ള പാസ്‌പോര്‍ട്ട് പൗരന്മാരോടുള്ള വിവേചനമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുകളൊഴികെ മറ്റുള്ളവയെല്ലാം നീല നിറത്തിലാണ്. 

 പത്താം ക്ലാസ് പാസാകാത്തവര്‍ക്കും നികുതിദായകരല്ലാത്തവര്‍ക്കും എമിഗ്രേഷന്‍ പരിശോധന നിര്‍ബന്ധമാണ്. വിദ്യാഭ്യാസവും സാമ്പത്തികവും കുറഞ്ഞവരെ രണ്ടാംകിട പൗരന്മാരായി പരിഗണിക്കുന്നതാണ് നിറംമാറ്റമെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും ഉപേക്ഷിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.