47 ലക്ഷം രൂപയുമായി ബി‌എസ്‌എഫ് കമാന്‍ഡര്‍ പിടിയില്‍

Wednesday 31 January 2018 8:35 am IST

ആലപ്പുഴ: 47 ലക്ഷം രൂപയുമായി ആലപ്പുഴയില്‍ ബി‌എസ്‌എഫ് ഉദ്യോഗസ്ഥനെ സിബിഐ പിടികൂടി. പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ.സംഘം പിടികൂടിയത്.

ഷാലിമാര്‍ എക്സ്‌പ്രസില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ബിഎസ്എഫ് കമാന്‍ഡറായ ജിബു ഡി.മാത്യുവിനെ ട്രെയിനില്‍നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ ചോദ്യം ചെയ്തു വരുകയാണ്.

കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു പരിശോധിക്കണമെന്നു സിബിഐ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ ജിബു വിസമ്മതിച്ചു. പിന്നീടു ബലമായി നടത്തിയ പരിശോധനയില്‍ വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറില്‍ പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. നോട്ട് എണ്ണുന്ന യന്ത്രം എത്തിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.