ഐഎന്‍എസ് കരഞ്ച് നീറ്റിലിറക്കി

Wednesday 31 January 2018 10:29 am IST

മുംബൈ: നാവികസേനയുടെ  പുതിയ അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച്  നീറ്റിലിറക്കി. പ്രൊജക്ട് 75ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിര്‍മിച്ച മൂന്നാമത്തെ സ്‌കോര്‍പിന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കരഞ്ച്.

മുംബൈയിലെ മസഗോണ്‍ ഡോക് യാര്‍ഡില്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. 2019 പകുതിയോടെ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന വിവരം.

 ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ച് ആറ് ഡീസല്‍ ഇലക്ട്രിക് എന്‍ജിന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്.