തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് തോര്‍ത്ത് വില്‍പ്പനക്കാരിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവല്ലം സ്വദേശിനി ജയയ്ക്കാണ് (50) വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ജയയെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നുരാവിലെ എട്ടു മണിയോടെ ഭക്തരുള്‍പ്പെടെ നിരവധിപേര്‍ നോക്കിനില്‍ക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ സ്വദേശി മുരുകനെ (60) തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രത്തിനടുത്ത് ഭക്തര്‍ക്ക് രാവിലെ അന്നദാനം നടത്തുന്ന കേന്ദ്രത്തിന് സമീപം വച്ചായിരുന്നു സംഭവം. തിരുവല്ലം പരശുരാമ ക്ഷേത്ര ത്തിലെ അന്നദാന കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു മുരുകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: