കേരളത്തിന് ആദ്യ മെഡല്‍

Wednesday 31 January 2018 11:31 am IST

ന്യൂദല്‍ഹി: പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ ഗെയിംസ് അത്‌ലറ്റിക്സില്‍ കേരളത്തിന് ആദ്യ മെഡല്‍. പെണ്‍‌കുട്ടികളുടെ 1500 മീറ്ററില്‍ സി.ചാന്ദിനി വെള്ളി നേടി. ഗുജറാത്തിന്റെ കതാറിയ ശ്രദ്ധയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.  

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, കബഡി, ഗുസ്തി മത്സരങ്ങളാണ് ഇന്ന് ആരംഭിച്ചത്. ആര്‍ച്ചറി, ബാഡ്‌മിന്റണ്‍‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ചെസ്, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, ഷൂട്ടിങ്, ടേബിള്‍ടെന്നിസ് എന്നിവയാണ് മറ്റ് മത്സര ഇനങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് പ്രധാന വേദി. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം, ധ്യാന്‍ചന്ദ് സ്‌റ്റേഡിയം, ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ച്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്വിമ്മിങ് പൂള്‍ കോംപ്ലക്‌സ് എന്നിവയാണ് മറ്റു മത്സരവേദികള്‍. 

12 ഇനങ്ങളിലാണ് കേരളം മല്‍സരിക്കുന്നത്. 177 കായികതാരങ്ങളും 36 ഒഫിഷ്യല്‍സും ഉള്‍പ്പെടുന്ന വന്‍സംഘമാണ് കേരളത്തിനായി ഗെയിംസിന് എത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.