ആര്‍ട്ടിസ്റ്റ് അശാന്തന്‍ അന്തരിച്ചു

Wednesday 31 January 2018 12:17 pm IST

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇടപ്പള്ളി പോണേക്കര പീലിയാടാണ് വീട്. 

കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍, സി.എന്‍.കരുണാകരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് ഇടപ്പള്ളി ഫ്രണ്ട്‌സ് ലൈബ്രറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകന്നേരം അഞ്ചു മണിക്ക് ഇടപ്പള്ളിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.