കേരളം അരാജകത്വത്തിന്റെ നെറുകയില്‍: കെ. രാമന്‍പിള്ള

Wednesday 31 January 2018 12:35 pm IST

കൊല്ലം: കേരളത്തിന്റെ ജനജീവിതം ദുസഹമായി തീരുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് ബിജെപി സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള. കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കും കയ്യേറ്റങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ വയോജന നിയമ സംരക്ഷണം ഉള്‍പ്പെടെയുള്ള സമസ്ത മേഖലയിലും പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സെല്‍ ജില്ലാ കണ്‍വീനര്‍ എസ്. വാരിജാക്ഷന്‍ അധ്യക്ഷനായി. ബിജെപി ദേശീയ സമിതി അംഗം കെ. ശിവദാസന്‍, സെല്‍ ദക്ഷിണ മേഖല കണ്‍വീനര്‍ പ്രൊഫ. ആര്‍. ബാലചന്ദ്രന്‍നായര്‍, തുരുത്തിക്കര രാമകൃഷ്ണന്‍പിള്ള, ജി. ചന്ദ്രിക, ആലപ്പാട് രാജു, അയിലറ കൃഷ്ണന്‍നായര്‍, എ. ശിവന്‍പിള്ള, ഗോപിനാഥ് പാമ്പട്ടയില്‍, കെ. വേണുഗോപാല്‍, ഡി. ശരവണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.