കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Wednesday 31 January 2018 12:36 pm IST

കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ ചിതറ മഞ്ഞപ്പാറ തടത്തഴികത്തു പുത്തന്‍വീട്ടില്‍ നാസറുദീന്റെ മകന്‍ മുഹമ്മദ് റംസാ(21)ന്റെ മൃതദേഹമാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തെരച്ചിലില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ സ്വദേശികളും സുഹൃത്തുക്കളുമായ നാലുപേര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് കൊല്ലം ബീച്ചിലെത്തിയത്. ഏഴരയോടെ സംഘത്തിലെ രണ്ടുപേര്‍ തിരയില്‍പ്പെട്ടു. അവരെ രക്ഷിക്കാനായി റംസാന്‍ തിരയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടെ ആദ്യം തിരയില്‍പ്പെട്ട രണ്ടുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഏറെനേരം തെരഞ്ഞിട്ടും റംസാനെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ തുടരവെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.