70,000 രൂപയുടെ ജാക്കറ്റ് ധരിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

Wednesday 31 January 2018 12:48 pm IST

ഷില്ലോങ്: മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അണിഞ്ഞത് 70,000 രൂപ വിലയുള്ള ജാക്കറ്റ്. ജാക്കറ്റിന്റെ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന  ചിത്രം ട്വിറ്ററിലുള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബ്രിട്ടീഷ് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബുര്‍ബെറിയില്‍ നിന്നുള്ളതാണ് ജാക്കറ്റ്. ബ്ലൂമിങ്‌ഡേയ്‌സ് വെബ്‌സൈറ്റില്‍ ഈ ജാക്കറ്റിന്റെ വില 68,145 രൂപയാണ്.

2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.