കാസര്‍ഗോഡ് ട്രെയിനിടിച്ച് മൂന്ന്‌പേര്‍ മരിച്ചു

Wednesday 31 January 2018 2:06 pm IST

കാസര്‍ഗോഡ് :മഞ്ചേശ്വരത്ത് മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. രണ്ട് ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയായിരുന്നു അപകടം.കാസര്‍ഗോഡ് പെസോട്ട് സ്വദേശികളായ ആയിഷ, ആമിന, രണ്ടു വയസ്സ് പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മഞ്ചേശ്വരം റയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ദേശീയപാതയില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ നിര്‍ത്തിയിട്ട ട്രെയിനിനെ മറികടന്നു പോകുന്നതിനിടയില്‍ മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂവരും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.