ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭം നടത്തിയ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റയീസ് മുഹമ്മദ് എന്നയാളാണ് മരിച്ചത്.
ശനിയാഴ്ച മുതലാണ് പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്താന്‍ ആരംഭിച്ചത്. സെന്യത്തിനു നേരെ പ്രക്ഷോഭകര്‍ കല്ലേറ് ആരംഭിച്ചതോടെയാണ് സൈന്യം പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
സൈന്യം നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പേര് മരിക്കുകയും ഒന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍മി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതക കുറ്റത്തിനാണ് രണ്ടു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: