വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികില്‍ തടിക്കച്ചവടം

Thursday 1 February 2018 2:00 am IST

 

കല്ലമ്പലം: വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികില്‍ തടി ക്കച്ചവടം. നാവായിക്കുളം 28-ാം മൈല്‍ ആലുംകുന്ന് റോഡില്‍ പഴയ എന്‍എച്ചിന്റെ അരികിലാണ് വാഹനയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി തടിക്കച്ചവടം നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തടിയാണ് ഓരോദിവസവും ഇവിടെനിന്ന് കച്ചവടം ചെയ്യുന്നത്. പഴയ റോഡിന്റെ ഭൂരിഭാഗവും കീഴടക്കി മാസങ്ങളോളം തടി കൂമ്പാരമായി ഇട്ടിരിക്കുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ധാരാളം വാഹനങ്ങള്‍ നിത്യവും കടന്നുപോകുന്ന റോഡാണിത്. ചാവര്‍കോട്, ആലുംകുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വളവും രണ്ടുസൈഡിലും തടി കൂട്ടിയിരിക്കുന്നതു മൂലം റോഡ് കാണാനോ വഴിയാത്രക്കാരെ കാണാനോ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെയാണ് ഇവിടെ  തടി കയറ്റം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.