തിരുവനന്തപുരം: പെക്സ്പോ ബ്രാന്‍ഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കുപ്പികളുടെ നിര്‍മാതാക്കള്‍ ആയ പ്ലസേറോ ഇന്റര്‍നാഷണല്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കും. സ്റ്റെയിന്‍ലസ് സ്റ്റീല്‍ കുപ്പികള്‍ തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് പ്ലസേറോ. പെക്സ്പോ ബ്രാന്‍ഡ് നാമത്തില്‍ ഇക്കൊല്ലം ഡിസംബറോടെ 40 ലക്ഷം കുപ്പികള്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പെക്സ്പോ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കുപ്പികള്‍ പരിസ്ഥിതിസൗഹൃദപരവും സുരക്ഷിതവും ദീര്‍ഘനാള്‍ ഈടുനില്ക്കുന്നവയും ആണ്. തണുത്തതും ചൂടുള്ളതുമായ പാനീയങ്ങള്‍ സൂക്ഷിക്കാനും കഴിയും. ഉയര്‍ന്ന ഗുണമേന്മയുള്ള ഭക്ഷ്യഗ്രേഡുള്ള സ്റ്റീലുപയോഗിച്ചാണ് നിര്‍മാണം. ആകര്‍ഷകമായ വിവിധ വര്‍ണങ്ങളില്‍ ഫ്രിഡ്ജ്, സ്പോര്‍ട്സ്, തെര്‍മോ വിഭാഗങ്ങളില്‍ 500 മിലി, 750 മിലി, ഒരു ലിറ്റര്‍ അളവുകളില്‍ ലഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: