ഗാന്ധിസ്മൃതി പ്രദര്‍ശനം കാണാന്‍ തുഷാര്‍ ഗാന്ധി

Thursday 1 February 2018 2:00 am IST

 

തിരുവനന്തപുരം: ഗാന്ധിസ്മൃതി പ്രദര്‍ശനം കാണാന്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെത്തി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിജെറ്റി ഹാളില്‍ നടക്കുന്ന മന്ത്രി എ.കെ. ബാലന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവര്‍ ചേര്‍ന്ന് ഗുഷാര്‍ ഗാന്ധിയെ സ്വീകരിച്ചു.

എം.വി. തോമസ് രചിച്ച് മീഡിയാ അക്കാദമി പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്് ഇന്‍ കേരള എന്ന ഗ്രന്ഥം മന്ത്രി തുഷാര്‍ ഗാന്ധിക്ക് സമ്മാനിച്ചു. കാര്‍ട്ടൂണിസ്റ്റുകളായ സുകുമാര്‍, സുധീര്‍നാഥ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാംസ്‌കാരികവകുപ്പ് സംഘടിപ്പിച്ച രക്തസാക്ഷ്യം 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഗാന്ധിജി, അംബേദ്കര്‍, കാറല്‍ മാര്‍ക്‌സ് എന്നിവരുടെ ആശയങ്ങളുടെ ഏകോപനമാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഗാന്ധിദര്‍ശനവും സമകാലീന ഭാരതവും എന്ന വിഷയത്തില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി പറഞ്ഞു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പി. ഗോപിനാഥന്‍ നായര്‍, കെ. അയ്യപ്പന്‍പിള്ള എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.