കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ് ആഴക്കടല്‍ മീന്‍പിടിത്ത ബോട്ട് നിര്‍മാണത്തിന്

Thursday 1 February 2018 2:45 am IST

കൊച്ചി: തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള ധാരണാപത്രത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാരിന്റേയും തമിഴ്‌നാട് സര്‍ക്കാരിന്റേയും സാമ്പത്തിക സഹായത്തോടെ 'നീല വിപ്ലവം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടുകളുടെ നിര്‍മാണം. 

ഇതാദ്യമായാണ് മത്സ്യബന്ധനയാന നിര്‍മാണ രംഗത്തേയ്ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചുവടുവയ്ക്കുന്നത്. ട്രോളിങ് ബോട്ടുകള്‍ക്ക് ബദലായി ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലാണ് 'ട്യൂണ ലോങ് ലൈനേഴ്‌സി'ന്റെ നിര്‍മാണം.

പുതിയ മേഖലയിലേക്കുള്ള കടന്നുവരവിന് മുന്നോടിയായി പൈലറ്റ് പ്രൊജക്ടായാണ്  16 ബോട്ടുകള്‍ നിര്‍മിക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഐഎഫ്ടി)യുമായി സഹകരിച്ചാണ് നിര്‍മാണം. 22 മീറ്റര്‍ നീളമുള്ള ബോട്ടുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയോടെയാകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. പരമാധവധി 56 ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും.

കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സ്റ്റീല്‍ കട്ടിങ് സെറിമണിയിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍, തമിഴ്‌നാട് മത്സ്യബന്ധന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി സമീരന്‍ തുങ്ങിയവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.