അഫ്ഗാനിസ്ഥാനിലും ഉത്തരേന്ത്യയിലും ഭൂചലനം

Thursday 1 February 2018 2:45 am IST

ന്യൂദല്‍ഹി:അഗ്ഫാനിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനത്തില്‍ ഇന്ത്യയും വിറച്ചു.ദല്‍ഹി, ജമ്മു, കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളാണ് ബലൂചിസ്ഥാനിലെ തുടര്‍ചലനങ്ങളില്‍ കുലുങ്ങിയത്. ഉത്തര അഫ്ഗാനിസ്ഥാനിലെ തലസ്ഥാനമായ കാബൂളിലാണ്  റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതിന്റെ തുടര്‍ചലനം അധികം ദൂരെയല്ലാത്ത പാക്കിസ്ഥാനിലും ദല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലാണ.് 180 കിലോമീറ്റര്‍ ആഴത്തിലാണ്  ഭൂചനം രൂപപ്പെട്ടത്. മദ്ധ്യ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 

ഉച്ചയ്ക്ക് 12.36 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ മെട്രോ സര്‍വീസ് ഒരുമിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു. 

അതേസമയം പാക്കിസ്ഥാനില്‍ ഭൂചലനത്തെ തുടര്‍ന്ന് 11 പേര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബലൂചിസ്ഥാനില്‍ ഒരു പെണ്‍കുട്ടി വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂചനത്തെ തുടര്‍ന്ന് കെട്ടിടങ്ങളും വീടുകളും തകര്‍ന്നാണ് അപകടം സംഭവിച്ചത്. പെഷവാറില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.