കൊച്ചിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കില്ല: മന്ത്രി

Thursday 1 February 2018 2:45 am IST

തിരുവനന്തപുരം: കൊച്ചിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ അറിയിച്ചു. കരിപ്പൂരില്‍നിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂര്‍ ആക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് യാത്രക്ക് ആഗോള ടെണ്ടര്‍ വിളിക്കുക വഴി വിമാന കമ്പനികളുടെ നഷ്ടം പരിഹരിക്കാമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ക്വാട്ട നിശ്ചയിക്കണമെന്നും ഹാജിമാരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ വകുപ്പുകള്‍ സംയോജിപ്പിക്കും

തിരുവനന്തപുരം: പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് എന്നീ വകുപ്പുകള്‍ ഏകീകരിച്ചു പൊതു സര്‍വീസ് രൂപീകരിക്കുന്ന നടപടി അവസാനഘട്ടത്തിലാണെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ അറിയിച്ചു. ഏകീകൃത സര്‍വീസിന്റെ മുന്‍ ഒരുക്കത്തിനായി തദ്ദേശ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചിലവകുപ്പുകളില്‍ അധിക ജോലിയും മറ്റ് ചില വകുപ്പുകളില്‍ ജോലിയില്ലാത്ത അവസ്ഥയുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.