പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Thursday 1 February 2018 2:45 am IST

കൊച്ചി: മാനസിക വൈകല്യമുള്ള സ്ത്രീയെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നാട്ടുകാരായ സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവം സംസ്ഥാന പോലീസ് മേധാവിയും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസറും അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മൂന്നാഴ്ചക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ്                   അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

മനോരോഗിയെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിക്കുന്നതിന് നിര്‍ദ്ദേശിക്കുകയല്ല പോലീസിന്റെ ജോലി. പകരം ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കുകയാണ് വേണ്ടത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വമാണത്.

എന്നാല്‍, പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നു.  സ്ത്രീയെ മര്‍ദ്ദിച്ച തദ്ദേശവാസികളെ സഹായിച്ചെന്നും ആരോപണമുള്ളതായി കമ്മീഷന്‍ വിലയിരുത്തി.

മനോരോഗമുള്ള സമയത്ത് ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലും അതിനെ കുറ്റകൃത്യമായി വ്യാഖ്യാനിക്കാനാവില്ലെന്നാണ് നിയമം. അതുകൊണ്ട് തന്നെ വൈപ്പിന്‍ സംഭവത്തില്‍ പോലീസിന്റെയും ജനങ്ങളുടെയും ചെയ്തി നിയമലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.