ഭക്തന്റെ ഉപാസനകൾ

Thursday 1 February 2018 2:45 am IST

ഒമ്പതാമധ്യായത്തില്‍

സതതം കീര്‍ത്തയന്തോ മാം

യതന്തശ്ചദൃഢവ്രതാഃ

നമസ്യന്തശ്ചമാം ഭക്ത്യാ

നിത്യയുക്താ ഉപാസതേ (9-14)

(=ബ്രഹ്മാവും പരമാത്മാവും ഭഗവാനുമായ എന്നെ അത്യധിക സ്‌നേഹത്തോടെ എന്റെ രൂപവും ഗുണഗണങ്ങളും ലീലകളും ഉള്‍ക്കൊള്ളുന്ന നാമങ്ങളെ കീര്‍ത്തിച്ചുകൊണ്ട്, എന്നെ വന്ദിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടും എന്റെ ക്ഷേത്രം, പൂങ്കാവനം, നിവേദ്യ വസ്തുക്കള്‍ ഇവ നിര്‍മിച്ചുകൊണ്ടും (യതന്തശ്ച) എന്റെ ജന്മദിനം, ഏകാദശി എന്നീ വ്രതങ്ങള്‍ അനുഷ്ഠിച്ചും തന്റെ ലീലകള്‍ മൂലം പരമപവിത്രമായ പുണ്യസ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്തും, ഞാനുമായുള്ള ബന്ധം ക്ഷണനേരംപോലും വിട്ടുകളയാതെ, എന്നെ ഉപാസിച്ചുകൊണ്ടിരിക്കുന്നു.

പത്താമധ്യായത്തില്‍

മച്ചിത്താ മദ്ഗത പ്രാണാഃ

ബോധയന്തഃ പരസ്പരം

കഥയന്തശ്ച മാം നിത്യം

തുഷ്യന്തി ചരമന്തിച. (10-9)

(=എന്റെ ഭക്തന്മാരുടെ മനസ്സ് എപ്പോഴും എന്നില്‍തന്നെ ഉറപ്പിച്ചു നിര്‍ത്തും. എന്നെ ഓര്‍ക്കാതെ ഒരു നിമിഷംപോലും അവര്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല. (മദ്ഗത ജീവനാഃ ഇതിയാവത്-ശ്രീശങ്കരന്‍) അവര്‍ എപ്പോഴും എന്റെ മറ്റു ഭക്തന്മാരുമായി എന്റെ ഗുണങ്ങളും രൂപങ്ങളും ലീലകളും ചര്‍ച്ച ചെയ്യും. ഭക്തി കുറഞ്ഞവരെ വിളിച്ചുവരുത്തി എന്റെ അവതാരങ്ങളും ലീലകളും രൂപഭേദങ്ങളും സംഭാഷണ വിഷയമാക്കും. അപ്പോള്‍ വക്താവായ ഭക്തന്‍ സന്തോഷിക്കും. ശ്രോതാക്കളായ ഭക്തന്മാര്‍ അഭൗതികമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.)

മേല്‍പ്പറഞ്ഞ പ്രകാരം ബ്രഹ്മധ്യാനത്തെയും പരമാത്മോപാസനയെയും ഭക്തിയേയും മാറി മാറി നിര്‍ദ്ദേശിക്കുന്നതായി അര്‍ജ്ജുനന് തോന്നി. പതിനൊന്നാമധ്യായത്തില്‍ ഭഗവാന്‍ തന്റെ ഐശ്വര്യം കാട്ടിക്കൊടുക്കുകയും ചെയ്തത്, ഭഗവാന്റെ ഉപാസനയ്ക്കുവേണ്ടി തന്നെയാണ്. ''മത് കര്‍മ്മകൃത്'' എന്നുതുടങ്ങുന്ന ശ്ലോകത്തില്‍ ഭക്തിയുടെ അഞ്ചുഘടകങ്ങള്‍ വിവരിക്കുകയും ചെയ്തത്. അതിന് മുന്‍പത്തെ ശ്ലോകത്തില്‍ (54) അനന്യഭക്തികൊണ്ടുമാത്രമേ എന്നെ അറിയാനും (ജ്ഞാതും) എന്നെ കാണാനും (ദ്രഷ്ടും) എന്റെ ലോകത്തില്‍ എത്തിച്ചേരാനും കഴിയൂ. (പ്രമേഷ്ടും)എന്നും തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അര്‍ജ്ജുനന് സംശയമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.