വീട്ടമ്മയുടെ മാല കവര്‍ന്നു

Thursday 1 February 2018 8:36 pm IST


മുഹമ്മ: ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്നു. ആര്യാട് തെക്കന്‍പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവത്തിന്റെ തിരക്കിനിടയില്‍ വീട്ടമ്മയുടെ മാല കവര്‍ന്നു.
 അഞ്ചുപവന്റെ മാലയാണ് വീട്ടമ്മയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്തത്. ഇന്നലെയാണ് സംഭവം. ആര്യാട് പത്താം വാര്‍ഡില്‍ ചിഞ്ചു വീട്ടില്‍ ഷീലയുടെ മാലയാണ് നഷ്ടപ്പെട്ടത്.
  രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് മാല പൊട്ടിച്ചതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങളില്‍ അപരിചതരായ രണ്ട് സ്ത്രീകള്‍ തിരക്കുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.