വേനലവധിക്കാല നൈപുണ്യ പരിശീലനം

Thursday 1 February 2018 8:38 pm IST


ആലപ്പുഴ: തൊഴില്‍ പ്രവീണ്യം നല്‍കുന്നതിനായി ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ നടപ്പിലാക്കുന്ന, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ 'അസാപ്' (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നടത്തുന്ന വേനലവധിക്കാലത്തെ ഹൃസ്വകാല നൈപുണ്യ പരിശീലന പദ്ധതി സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
  15-25 പ്രായപരിധിയില്‍പ്പെടുന്ന ആര്‍ക്കും അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതാണ് അസാപ്പ് പദ്ധതി.  എട്ടുവരെ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ഇന്റേണ്‍ഷിപ്പ് പരിശീലനം, പ്ലെയിസ്‌മെന്റ് അവസരങ്ങള്‍. കോഴ്‌സ് ഘടന- 150 മുതല്‍ 180 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന സിലബസ്. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്യവസായ മേഖലയിലെ ഇന്റേണ്‍ഷിപ്പ് പരിശീലനം. 
  വിശദവിവരങ്ങള്‍ക്ക് ംംം.മമെുസലൃമഹമ.ഴീ്.ശി/െൈ എന്ന വെബ്‌സൈറ്റ്. 15-25 പ്രായപരിധിയില്‍പ്പെടുന്ന ആര്‍ക്കുവേണമെങ്കിലും അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു തൊഴില്‍ നൈപുണ്യ കോഴ്‌സ് തിരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ജില്ലയിലെ അസാപ് പ്രോഗ്രാം മാനേജരെ 9495999642 ല്‍ വിളിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.