പട്ടണക്കാട് മേഖലയില്‍ മോഷണം വ്യാപകം; നിസ്സംഗരായി പോലീസ്

Thursday 1 February 2018 2:39 am IST


തുറവൂര്‍: പട്ടണക്കാട് മേഖലയില്‍ മോഷ്ടാക്കള്‍ പെരുകുന്നു. നിസംഗരായി പോലീസ്. ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്നെങ്കിലും പ്രതികളെ കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.
  ദിവസങ്ങള്‍ മുന്‍പാണ് പട്ടണക്കാട് പോലീസ് സ്റ്റേഷന് സമീപത്തുള്ള വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ലോറി മോഷണം പോയത്. പിന്നീട് വയോധികയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മോഷണം നടത്താന്‍ ശ്രമിച്ചതും മേഖലയിലാണ്. വീട്ടമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ കുറിച്ചുള്ള അടയാള സഹിതം വീട്ടമ്മയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉായിട്ടില്ല.
  പ്രദേശത്ത് മോഷണവും പിടിച്ചുപറിയും പെരുകിയിട്ടും രാത്രികാല പരിശോധനയടക്കമുള്ള നടപടികള്‍ പോലീസ് കര്‍ശനമാക്കാത്തത് ജനങ്ങളെ ഭയാശങ്കയിലാഴ്ത്തുന്നു്. ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീയില്‍ നിന്ന് ബൈക്കിലെത്തിയ യുവാവ് ടിക്കറ്റ് തട്ടിയെടുത്ത് കടന്ന സംഭവമാണ് മോഷണ പരമ്പരയില്‍ ഒടുവിലത്തേത്.
  പട്ടാപ്പകല്‍ പോലും വിഹരിക്കുന്ന മോഷണ സംഘങ്ങളില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പട്ടണക്കാട്, കുത്തിയതോട്, അരൂര്‍  പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് മോഷണ സംഘങ്ങള്‍ വിഹരിക്കുന്നത്.
  വാഹന പരിശോധനയടക്കം കര്‍ശനമാക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.