ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Thursday 1 February 2018 2:00 am IST

വരന്തരപ്പിള്ളി : മത്സരയോട്ടം നടത്തിയ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ആയിരുന്നു അപകടം. തൃശൂരില്‍ നിന്നും പാലപ്പിള്ളി ഭാഗത്തേയ്ക്ക് പോയിരുന്ന ജോയ് ട്രാവല്‍സ്, മാത എന്നീ ബസുകളാണ് അപകടത്തില്‍പെട്ടത്. ബസുകള്‍ ആമ്പല്ലൂര്‍ മുതല്‍ മത്സരയോട്ടം ആരംഭിച്ചതായി യാത്രകാര്‍ പറഞ്ഞു. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് മാത ബസ് പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ചില്ല് തെറിച്ച് വീണും കമ്പിയില്‍ ഇടിച്ചുമാണ് യാത്രകാര്‍ക്ക് പരിക്കേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമ്പല്ലൂര്‍-വരന്തരപ്പിള്ളി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.