മാണിയെ തിരുത്തി ജോസഫ്

Thursday 1 February 2018 2:45 am IST

തിരുവനന്തപുരം: കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ വാദത്തെ തിരുത്തി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്  പി.ജെ. ജോസഫ്. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും കര്‍ഷകവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജോസഫ് അഭിപ്രായപ്പെട്ടു. 

കര്‍ഷകര്‍ക്ക്  ഗുണം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തെറ്റു ചെയ്തപ്പോഴെല്ലാം ചൂണ്ടിക്കാട്ടുകയും തിരുത്തിയിട്ടുമുണ്ട്. മലയോര മേഖലയില്‍ ദീര്‍ഘകാലമായി കര്‍ഷകര്‍ കൈവശം അനുവഭിച്ച് വരുന്ന ഭൂമിക്ക് പട്ടയം നല്‍കിയില്ലെന്ന  അഭിപ്രായത്തെയും ജോസഫ് തിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നു പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.