ആദിവാസി കൗമാരത്തിന് കൈത്താങ്ങായി ജനമൈത്രി എക്‌സൈസ്

Wednesday 31 January 2018 2:19 am IST

 കായിക രംഗത്ത് വളരെയേറെ മുന്നേറുന്നതിന് ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് കഴിയാറുണ്ടങ്കിലും ഇത് പിന്നീട് പാതി വഴിയില്‍ നിലക്കുകയാണ് പതിവ്. 

   സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ക്കും, മറ്റ് ചൂക്ഷണങ്ങള്‍ക്കും വിധേയമാകുന്നു. സാമ്പത്തിക പ്രാരാബ്ദം മൂലം പഠനം പോലും പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടി പോകുന്നവരാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കുട്ടികളില്‍ ഭൂരിഭാഗവും. പലപ്പോഴും  സമൂഹത്തില്‍ ഒറ്റുപ്പെട്ട് പോകുന്ന ഇവരെ കായിക രംഗത്തിലൂടെ  മുഖ്യധാരയില്‍ എത്തിക്കുകയെന്ന പദ്ധതിയാണ് ജനമൈത്രി എക്‌സൈസ് ജീവനക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

   ആദിവാസി വിദ്യാര്‍ഥികളുടെ കായിക സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പം കോട്ടത്തറ ജനമൈത്രി എക്സൈസ് സ്‌ക്വാഡിലെ ജീവനക്കാരാണ് ഇതിനായി തുനിഞ്ഞിറങ്ങിയത്.

  ഇതിനായി തിരഞ്ഞടുക്കപ്പെട്ട ഊരുകളില്‍ നിന്നുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ച് ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ ടീമുകള്‍ക്കും ഇവര്‍ രൂപം നല്‍കി. സംസ്ഥാന തലത്തിലുള്ള വിവിധ മത്സരങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കാനും എക്സൈസ് സംഘം ലക്ഷ്യമിടുന്നു.

    സംസ്ഥാന സര്‍ക്കാരിന്റെ് ലഹരി വര്‍ജ്ജന പദ്ധതിയായ 'വിമുക്തിയുടെ ഭാഗമായാണ് എക്സൈസ് ജീവനക്കാര്‍ ഈ ഉദ്യമം ഏറ്റെടുത്തത്. 

   മൂന്ന് ഇനത്തിലും തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പരിശീലനം, മറ്റ് എല്ലാ ചിലവുകളും എക്സൈസ് ഉദ്യോഗസ്ഥര്‍ വഹിക്കും. കൂടാതെ ഇവരെ പി.എസ്.സി. മത്സരത്തിലേക്ക് സജ്ജരാരാക്കുന്നതിലും ഇവര്‍ ശ്രദ്ധ ചെലുത്തുന്നു. എക്സൈസ് സി.ഐ. വി.എം. ഷാജഹാന്‍, അസി. ഇന്‍സ്പെക്ടര്‍ കെ.ഷാജി, എക്സൈസ് ഉദ്യോഗ്യസ്ഥരായ സല്‍മാന്‍ റസലി, വി.വി. രമേശ്, ശിവകുമാര്‍, ബിജുലാല്‍, പ്രത്യൂഷ്, ശ്രീജേഷ്, ബാബു എന്നിവരാണ് കായിക പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.