കോട്ടയം: നിര്‍ദ്ധനരായ രോഗികളെ നഗരത്തില്‍ നിന്ന് ആശുപത്രികളിലേക്കും മെഡിക്കല്‍ കോളേജ് വരെയും സൗജന്യമായി എത്തിക്കാന്‍ കേരള ടാക്സി ഡ്രൈവേഴ്സ് യൂണിയന് (കെടിഡിഒ). ടാക്സി മേഖയില്‍ തന്നെയുള്ള വ്യാജന്മാര് അമിതക്കൂലിയിടാക്കുന്നതിനെതിരെയാണ് കെടിഡിഒയുടെ പുതിയ സേവനം.
സംഘടനയുടെ ആദ്യ സമ്മേളനത്തിനു മുന്നോടിയായി അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രക്തദാന ഡയറക്ടറിയും തയാറാക്കും. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ആംബുലന്‍സ് സര്‍വ്വീസ് മൂന്ന് മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്നും ജില്ലാ രക്ഷാധികാരി എബി ഐപ്പ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കെടിഡിഒയുടെ ആദ്യ ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് 2:30ന് ഗുഡ്ഷെപ്പേര്‍ഡ് റോഡിലെ ഐഎംഎ ഹാളില്‍ സമ്മേളനം നടക്കും. സമ്മേളനത്തിനു മുന്നോടിയായിട്ടാണ് പുതിയ സേവനങ്ങള്‍ നടപ്പിലാക്കുന്നത്. ജില്ലയില്‍ എവിടെയും 24 മണിക്കൂറും കുറഞ്ഞ നിരക്കില്‍ ടാക്സി വാഹനങ്ങള്‍ ലഭ്യമാകുന്നതിന് സംഘടനയുടെ 9495351500 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിയാദ്,മനോജ് പി.എ, മനോജ് കെ.ആര്,റോബി വര്‍ഗീസ്, സനല്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: