എം.സി റോഡ് നിര്‍മ്മാണം: ലോകബാങ്കിന്റെ അന്ത്യശാസനം

Thursday 1 February 2018 2:00 am IST
കോടികള്‍ ചെലവഴിച്ചുള്ള എംസി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി സമയം നീട്ടി കൊടുക്കില്ലെന്ന് ലോക ബാങ്ക്. ലോക ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം കെഎസ്ടിപി അധികൃതര്‍ക്ക് നല്‍കി.

 

കോട്ടയം: കോടികള്‍ ചെലവഴിച്ചുള്ള എംസി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി സമയം നീട്ടി കൊടുക്കില്ലെന്ന് ലോക ബാങ്ക്. ലോക ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം കെഎസ്ടിപി അധികൃതര്‍ക്ക് നല്‍കി. 

കഴിഞ്ഞ ദിവസം ലോക ബാങ്ക് സംഘം മൂവാറ്റുപുഴ മുതല്‍ ചെങ്ങന്നൂര്‍ വരെയുളള എംസി റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈ വന്നതില്‍ ലോക ബാങ്ക് സംഘത്തിന് സംതൃപ്തിയുണ്ട്. കെഎസ്ടിപി  ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു.

നിലവില്‍ എംസി റോഡ് നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബറിലയായിരുന്നു ആദ്യം പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ കോ്ട്ടയം നഗരത്തിലെയും മൂവാറ്റുപുഴ ഭാഗത്തേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനാല്‍ പദ്ധതിയുടെ കമ്മീഷണിങ് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു. 

കെഎസ്ടിപിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് റോഡ് നവീകരണം നടക്കുന്നത്. ലോകബാങ്ക് സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതും നിര്‍മാണത്തിലെ ഗുണനിലവാരമില്ലായ്മയും മൂലം  ലോക ബാങ്ക് സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് മുഴുവന്‍ സമയം പ്രോജക്ട് ഡയറക്ടറെ കെഎസ്ടിപിയില്‍ നിയമിച്ച് പദ്ധതിക്ക് സര്‍ക്കാര്‍ വേഗം നല്‍കുകയായിരുന്നു. 

നാഗമ്പടം പാലത്തില്‍ അറ്റകുറ്റപ്പണി 

മീനച്ചിലാറിന് കുറുകേയുള്ള നാഗമ്പടം പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.ജില്ലാ പോലീസ് മേധാവിയും കെഎസ്ടിപി അധികൃതരും തമ്മില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഏത് ദിവസം വേണമെന്ന് തീരുമാനിക്കും. ഒരു പകലും ഒരു രാത്രിയും വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലം അടയ്ക്കുമ്പോള്‍ ബദല്‍ ഗതാഗതത്തിനുള്ള റൂട്ടും കെഎസ്ടിപി തയ്യാറാക്കിട്ടുണ്ട്. ഗാന്്ധിനഗര്‍ -ചുങ്കം- കോട്ടയം റൂട്ടാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

നീലിമംഗലം പാലം തുറക്കാന്‍ സാധ്യത 

എംസി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നീലിമംഗലം പാലം തുറക്കാന്‍ സാധ്യതയേറി. ചെന്നൈ ഐഐടിയുടെ പരിശോധന റിപ്പോര്‍ട്ടും ബല പരീക്ഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ച് തുറ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കം. ഫെബ്രുവരി 6ന് ലോക ബാങ്ക് സംഘവും കെഎസ്ടിപി അധികൃതരും തമ്മില്‍ നടക്കുന്ന ചര്‍്ച്ചയുടെ അടിസ്ഥാനത്തിലാണ് പാലം തുറക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.