റാഗിങ്: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

Thursday 1 February 2018 2:45 am IST

വണ്ടാനം: എസ്എഫ്‌ഐക്കാര്‍ റാഗ് ചെയ്തതിനെത്തുടര്‍ന്ന് സഹപാഠി ആത്മഹത്യയ്ക്കു ശ്രമിച്ചു. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പ്രതികളായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മണ്‍സൂര്‍, അക്ഷയ് എന്നിവരെ അടിയന്തിര കോളേജ് കൗണ്‍സില്‍ ചേര്‍ന്ന് അന്വഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ പുന്നപ്ര പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.