ഏറ്റുമാനൂര്‍: അതിരമ്പുഴ തിരുനാളിന്റെ പ്രധാന ആഘോഷ ദിനമായ 25 ന് രാത്രിയില്‍ അതിരമ്പുഴയില്‍ അക്രമം നടത്തിയ സംഭവത്തില്‍ ആറ് പ്രതികളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അതിരുമ്പുഴ സ്വദേശികളായ ഷൈജു (28), സുനീഷ് (39), ബിബിന്‍ (21), അജയ് (18), മരങ്ങാട്ടുപള്ളി സ്വദേശി സ്റ്റെഫിന് (18), ആര്‍പ്പൂക്കര സ്വദേശി വൈശാഖ് (21) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്രമികളില്‍ കൂടുതലും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്ത്തകരുമുണ്ടയായിരുന്നു. സിസിടിവി ക്യാമറയില്‍ മാരകായുധങ്ങളുമായി പ്രതികള്‍ നീങ്ങുന്ന ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.
കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള വഴക്കില്‍ കക്ഷി ചേര്‍ന്ന നൂറോളം പേര് വരുന്ന ഗുണ്ടാസംഘം മാരകായുധങ്ങളുമായി രാത്രി മൂന്നു മണിക്കൂറോളം അതിരമ്പുഴയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിരമ്പുഴ തിരുനാളിന്റെ പ്രധാന ദിവസം ആള്‍ത്തിരക്കുള്ള പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ക്രമസമാധാന ചുമതലയുള്ളപോലീസ് നോക്കി നില്ക്കെയാണ്് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: