നഗ്നവീഡിയോ: രണ്ടുപേര്‍ അറസ്റ്റില്‍

Thursday 1 February 2018 2:00 am IST
മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ മൊബൈലില്‍കാട്ടി സഹപ്രവര്‍ത്തകയായ യുവതിയെ സമൂഹമദ്ധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ വെള്ളൂര്‍ പൊലീസ് പിടികൂടി.

 

വെള്ളൂര്‍: മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ മൊബൈലില്‍കാട്ടി സഹപ്രവര്‍ത്തകയായ യുവതിയെ സമൂഹമദ്ധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ വെള്ളൂര്‍ പൊലീസ് പിടികൂടി. വെള്ളൂര്‍ എച്ച്എന്‍എല്ലിലെ സിഐടിയു കരാര്‍ തൊഴിലാളികളായ ഉദയനാപുരം  സ്വദേശി സജി (45), വെള്ളൂര്‍ സ്വദേശി അരവിന്ദാക്ഷന്‍ നായര്‍(48)എന്നിവരെയാണ് വെള്ളൂര്‍ പൊലീസ് പിടികൂടിയത്. സംഭവം സംബന്ധിച്ച് യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ചെവ്വാഴ്ച രാത്രിയോടെ എസ്‌ഐ കെ.ആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.