ഗതാഗതകുരുക്ക്; ട്രാഫിക്ക് വാര്‍ഡന്മാരെ നിയമിച്ചു

Thursday 1 February 2018 2:00 am IST

 

ആലപ്പുഴ: നഗരത്തിലെ  ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി  ജില്ലാ പോലീസ് ട്രാഫിക്ക് വാര്‍ഡന്‍മാരെ നിയമിച്ചു. തിരക്ക് കൂടിയ സ്ഥലങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിന് ഇവരുടെ സേവനം ഇന്നു മുതല്‍  ഉറപ്പാക്കും. 

  ജനറല്‍ ആശുപത്രി, ശവക്കൊട്ടപാലം, ജില്ലാ കോടതിപാലം, കൈതവന, ഇരുമ്പുപാലം, കല്ലുപാലം മുതലായ തിരക്കേറിയ സ്ഥലങ്ങളില്‍  ഗതാഗത നിയന്ത്രണത്തില്‍ ഇവര്‍ പോലീസിനെ സഹായിച്ചു. തുടക്കമെന്ന നിലയില്‍ ഡ്യൂട്ടി മനസിലാക്കുന്നതിനായി  ഇവരോടൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനേയും നിയോഗിച്ചിട്ടുണ്ട്. 

  സന്നദ്ധരായ യുവതി യുവാക്കളില്‍ നിന്നും വിമുക്ത ഭാടന്മാരില്‍ നിന്നും യോഗ്യരായവരെ തിരെഞ്ഞെടുത്ത് ട്രാഫിക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.