സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്; പരാതി നല്‍കി

Thursday 1 February 2018 2:00 am IST

 

ആലപ്പുഴ: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ആലപ്പുഴ സബ്ജില്ലാ പ്രസിഡന്റായി സിപിഎമ്മുകാരിയായ നഗരസഭാ കൗണ്‍സിലറെ ഏകപക്ഷീയമായി നിയോഗിച്ചതില്‍ പ്രതിഷേധം. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നാണ് കൗണ്‍സിലറെ നിയോഗിച്ചതെന്നാണ് ആരോപണം. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ രാഷ്ട്രീയ വത്കരിച്ച് പിടിച്ചടക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി ഈ മേഖലയെ തകര്‍ക്കുമെന്ന് വിമര്‍ശനം ഉയരുന്നു. ഇതിനെതിരെ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ക്ക് അടക്കം പരാതിയും നല്‍കിക്കഴിഞ്ഞു. നേരത്തെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഭാരവാഹികളെയും ഇത്തരത്തില്‍ ഏകപക്ഷീയമായാണ് നിയമിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.