വനിതാ കണ്ടക്ടറും യാത്രക്കാരിയും തമ്മില്‍ കൈയാങ്കളി: യാത്ര മുടങ്ങി

Thursday 1 February 2018 2:45 am IST

ആലുവ: ടിക്കറ്റിന്റെ ബാക്കി തുകയെച്ചൊല്ലി വനിതാ കണ്ടക്ടറും യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പാതിവഴിയില്‍ മുടങ്ങി. 

ചൊവ്വാഴ്ച്ച ആലുവ ഡിപ്പോയില്‍ നിന്നും പറവൂരിലേക്ക് പോയ ബസ്സിലാണ് സംഭഴം.  പറവൂര്‍ കവലയില്‍ എത്തിയപ്പോള്‍ കണ്ടക്ടറും യാത്രക്കാരിയും തമ്മില്‍ ബഹളം രൂക്ഷമായതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടു. സഹയാത്രക്കാര്‍ ഇടപ്പെട്ടിട്ടും രണ്ട് പേരും പിന്‍മാറിയില്ല. 

സംഭവമറിഞ്ഞ് പോലീസ് എത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. തെറ്റ് കണ്ടക്ടറുടെ ഭാഗത്തായതിനാല്‍ കേസ് എടുക്കണമെന്ന നിലപാടിലായിരുന്നു യാത്രക്കാരി. പിന്നീട് പോലീസിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്തു. ഇതേകണ്ടക്ടര്‍ക്കെതിരെ സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. യാത്രക്കാര്‍ ചില്ലറയില്ലാതെ ഇവര്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ ബസില്‍ കയറാറില്ലെന്നും പറയുന്നു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.