കൂത്തുപറമ്പ്: പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊന്ന ശ്യാം പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സന്ദര്‍ശനം. കണ്ണവത്ത് ശ്യാം പ്രസാദിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അദ്ദേഹം അച്ഛനെയും അമ്മയെയും ബന്ധുക്കളെയും സന്ദര്‍ശിച്ചത്.
മകന്റെ കൊലയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ശ്യാം പ്രസാദിന്റെ പിതാവ് രവീന്ദ്രന് കുമ്മനത്തോടാവശ്യപ്പെട്ടു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അതിനാല്‍ കേസ് കുറ്റമറ്റ രീതിയില്‍ അന്വേഷിക്കുന്നതിന് കേന്ദ്ര അന്വേഷണ ഏജന്‍സി വേണമെന്നും രവീന്ദ്രന് കുമ്മനത്തോട് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.വേലായുധന്, കെ.രഞ്ജിത്ത്, എ.പി.ഗംഗാധരന്, മോഹനന് മാനന്തേരി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.സജീവന്, എ.പി.പുരുഷോത്തമന്, കെ.ബി.പ്രജില്‍, വിജയന് വട്ടിപ്രം, സുധി ചെറുവാഞ്ചേരി തുടങ്ങിയവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: