ലണ്ടന്‍: ഗാബോണ്‍ സ്ട്രൈക്കര്‍ പിയറി – എമറിക്ക് ഔബാമേയാങ് റെക്കോഡ് തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ ആഴ്സണലില്‍ ചേക്കേറി. ബിന്ദസ് ലിഗയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് 79.2 മില്ല്യണ്‍ ഡോളറിനാണ് ആഴ്സണലിലേക്ക് കൂടുമാറിയത്.
ഔബാമേയാങ്ങ് ആഴ്സണലുമായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 2014 ലാണ് ഈ സ്ട്രൈക്കര്‍ ബൊറൂസിയ ഡോര്‍ട്ട് മുണ്ടില്‍ ചേര്‍ന്നത്. ബുന്ദസ് ലിഗയില്‍ ഡോര്‍ട്ട്മുണ്ടിനായി 144 മത്സരങ്ങളില്‍ 98 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഔബാമേയാങ് ഗാബോണ്‍ ദേശീയ ടീമിന്റെ ക്യാപറ്റനായിരുന്നു. ദേശീയ ടീമിന് വേണ്ട്ി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണ്.2015 ല്‍ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹനായി. ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഗാബോണീസ് താരമാണ് ഔബാമേയാങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: