ഐഎസ്എല്‍: സെമി ലക്ഷ്യമിട്ട് മുംബൈയും ജംഷഡ്പൂരും

Thursday 1 February 2018 2:45 am IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ ശക്തരായ ഗോവ എഫ് സിയെ തകര്‍ത്തുവിട്ട മുംബൈ സിറ്റി എഫ് സി വിജയത്തുടര്‍ച്ചക്ക് കളിക്കളത്തിലിറങ്ങുന്നു. ഇന്ന് ഇവിടെ നടക്കുന്ന പോരാട്ടത്തില്‍ അവര്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി കൊമ്പുകോര്‍ക്കും.

സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്‌സിയും അവസാന പോരട്ടത്തില്‍ വിജയം നേടിയാണ് മുംബൈയെ നേരിടാന്‍ എത്തിയിരിക്കുന്നത്. മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജംഷഡ്പൂര്‍. നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്തയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ജംഷഡ്പൂര്‍ മുംബൈയിലെത്തിയിരിക്കുന്നത്.

ഇതാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന ജംഷഡ്പൂര്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ അവര്‍ക്ക് 19 പോയിന്റുണ്ട്. അതേസമയം മുംബൈ ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അവര്‍ക്ക് 17 പോയിന്റുണ്ട്. സെമിഫൈനല്‍ ലക്ഷ്യമിടുന്ന ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. അതിനാല്‍ പോരാട്ടം പൊടിപാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.